ബിജെപിക്കെതിരായ 'ജിഹാദ്' പ്രസ്താവന പിൻവലിക്കണം: മമത ബാനർജിക്കെതിരെ പശ്ചിമ ബംഗാൾ ഗവർണർ

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസൻസോളില്‍ നടന്ന ഒരു പരിപാടിക്കിടെ  മമത ബാനര്‍ജി വിവാദ പ്രസ്താവന നടത്തിത്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Withdraw statement declaring jihad against BJP West Bengal governor tells Mamata Banerjee

കൊൽക്കത്ത: ബിജെപിക്കെതിരായ 'ജിഹാദ്' പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയോട് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ.  ജൂലൈ 21 ബിജെപിയ്ക്ക് എതിരായ ജിഹാദ് ദിനമായി ആചരിക്കണമെന്നായിരുന്നു മമത ബാനർജിയുടെ പ്രസ്താവന. ഈ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മമത ബാനര്‍ജിക്ക് കത്തയച്ചു.

സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവന ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും മരണമണിയാണെന്നും മമത ബാനർജിക്ക് അയച്ച കത്തിൽ ഗവര്‍ണര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസൻസോളില്‍ നടന്ന ഒരു പരിപാടിക്കിടെ  മമത ബാനര്‍ജി വിവാദ പ്രസ്താവന നടത്തിത്. ഇതിനെതിരെ   ഭരണഘടനാപരമായ ഇടപെടൽ വേണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. 

1993ൽ ബാനർജി കോൺഗ്രസിലും സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയിലുമായിരുന്ന കാലത്ത് നടന്ന റാലിക്കിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 21 രക്തസാക്ഷി ദിനമായി ടിഎംസി ആചരിക്കുന്നുണ്ട്.  ഈ ദിനം  ബിജെപിക്കെതിരായ ജിഹാദ് ആയി ആചരിക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

എന്നാല്‍  എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരമൊരു പ്രസ്താവന നടത്താൻ കഴിയുന്നതെന്ന്  ഗവർണർ ജഗ്ദീപ് ധൻഖർ മമതയ്ക്കയച്ച കത്തില്‍ ചോദിക്കുന്നു. പ്രസ്താവന ഏറ്റവും ദൗർഭാഗ്യകരമാണെന്നും ഭരണഘടനാപരമായ അരാജകത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നാണ്  ടിഎംസി വക്താവ് കുനാൽ ഘോഷ്  പ്രതികരിച്ചത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios