സ്വവർഗ്ഗ വിവാഹം; കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ല; നിയമമന്ത്രി കിരൺ റിജിജു

ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേല്പിക്കരുത് എന്നും കിരൺ റിജിജു പറഞ്ഞു. സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.

same-sex marriage It is not appropriate to make a court decision Law Minister Kiren Rijiju fvv

ദില്ലി: സ്വവർഗ്ഗ വിവാഹത്തിൽ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേല്പിക്കരുത് എന്നും കിരൺ റിജിജു പറഞ്ഞു.സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.

നിയമങ്ങളിൽ കലോചിതമായ മാറ്റം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ സാമൂഹികാവസ്ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനമാണെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. 

സ്വവർഗ വിവാഹത്തോടുള്ള എതിർപ്പ് തുടരാൻ ബിജെപി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്ത് റിപ്പോർട്ട് നൽകും

അതേസമയം സ്വവർഗവിവാഹത്തിന് അനുമതി നൽകാതെയിരുന്നാൽ രാജ്യത്ത് അത് സ്വവർഗ ആഭിമുഖ്യമുള്ള എതിർലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന്  വഴിവെക്കുമെന്നും ഇത് സമൂഹത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സൌരഭ് കൃപാൽ വാദിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകനാണ് സൗരഭ് കൃപാൽ. സ്വവർഗാനുരാഗിയെന്ന കാരണത്താൽ ഇദ്ദേഹത്തിന്റെ നിയമന ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് കേസിൽ അദ്ദേഹം ഹാജരായത്.

സ്വവർഗ വിവാഹം: കേന്ദ്ര സർക്കാർ നിലപാടിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
 

Latest Videos
Follow Us:
Download App:
  • android
  • ios