നീറ്റ് യുജി പരീക്ഷക്ക് മാറ്റമില്ല, ഹർജികള്‍ ദില്ലി ഹൈക്കോടതി തള്ളി,പരീക്ഷ ഞായറാഴ്ച നടക്കും
15 വിദ്യാർത്ഥികളുടെ മാത്രം ഹർജിയിൽ പരീക്ഷ മാറ്റിവെക്കാൻ എങ്ങനെ പറയുമെന്ന് കോടതി.വിദ്യാർത്ഥികൾ നൽകിയ ഹർജിയായത് കൊണ്ട് മാത്രം കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും കോടതി
ദില്ലി: നീറ്റ് പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി.അടുത്ത് അടുത്ത് വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെ ഏറെ ബാധിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.പരീക്ഷ പേടിയിൽ 17 പേർ ആത്മഹത്യ ചെയ്തു.ദേശീയ തലത്തിലുള്ള പരീക്ഷയാണ്. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീർന്നത്. വിദ്യാർത്ഥികൾക്ക് സമയം കിട്ടിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.
.15 വിദ്യാർത്ഥികളുടെ മാത്രം ഹർജിയിൽ പരീക്ഷ മാറ്റിവെക്കാൻ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു.കൊവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റി വെച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു.പരീക്ഷകൾ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) വ്യക്തമാക്കി.
പരീക്ഷ മാറ്റിവക്കണമെന്ന ഹര്‍ജികള്‍ തള്ളി കോടതി ഉത്തരവിട്ടു .നീറ്റ് പരീക്ഷ ഞായറാഴ്ച്ച തന്നെ നടക്കും.വിദ്യാർത്ഥികൾ നൽകിയ ഹർജിയായത് കൊണ്ട് മാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി,എം ബി ബി എസ് അടക്കം ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണ് നീറ്റ് . 18 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്
NEET Admit Card 2022 : നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡിലെ ഇക്കാര്യങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കണം
നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് (NEET Admit Card 2022) 2022 പുറത്തിറക്കി (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് (Download Admit Card) അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉദ്യോഗാർത്ഥികൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദ്ദേശിക്കുന്നു. പേര്, റോൾനമ്പർ, എക്സാം സിറ്റി, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, റിപ്പോർട്ടിംഗ് ടൈം, കൊവിഡ് 19 നിർദ്ദേശങ്ങൾ, ഡ്രെസ് കോഡ് നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളാണ് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടത്.
JEE Main result 2022 : ജെഇഇ മെയിൻ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 17 നാണ് നീറ്റ് പരീക്ഷ. അഡ്മിറ്റ് കാർഡ് ലഭിച്ചാൽ അവയിലെ എല്ലാ വിവരങ്ങളിലും തെറ്റില്ല എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ 546 നഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലുമായിട്ടാണ് നീറ്റ് പരീക്ഷ നടക്കുന്നത്.