BPCL : സ്വകാര്യവല്‍ക്കരണം പ്രതിസന്ധിയില്‍, നടപടി കേന്ദ്രം നിർത്തിവച്ചു
ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളില്‍ രണ്ടും പിന്‍മാറി.തൊഴിലാളികളുടെ ചെറുത്ത് നിൽപ്പും ഫോസിൽ ഓയിലിനെ കുറിച്ച് ഉയരുന്ന ആശങ്കയും ഓഹരി വിൽപ്പന പൊളിയാൻ കാരണമെന്ന് എളമരം കരീം എം.പി.
ദില്ലി: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണ നടപടികൾ കേന്ദ്രം നിർത്തിവച്ചെന്ന് റിപ്പോർട്ട്. കേന്ദ്രത്തിന്റെ പക്കലുള്ള 52.98 ശതമാനം ഓഹരികൾ വിറ്റഴിച്ചു 10 ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നു ലക്ഷ്യം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളില്‍ രണ്ടും പിന്‍മാറി. വേദാന്ത ഗ്രൂപ്പ് മാത്രമാണ് ഒടുവില്‍ രംഗത്തുണ്ടായിരുന്നത്. തൊഴിലാളികളുടെ ചെറുത്ത് നിൽപ്പും ഫോസിൽ ഓയിലിനെ കുറിച്ച് ഉയരുന്ന ആശങ്കകളുമൂലം കമ്പനികൾ ഓഹരി വാങ്ങുന്നതിൽ ആവേശം കാണിക്കാത്തതുമാണ് ബിപിസിഎൽ ഓഹരി വിൽപ്പന പൊളിയാൻ കാരണമെന്ന് എളമരം കരീം എം.പി പറഞ്ഞു.
ബാങ്ക് സ്വകാര്യവൽകരണവും നടക്കാത്തത് ബാങ്ക് ജീവനക്കാർ ഒറ്റക്കെട്ടായി നിന്നതു മൂലമാണ്. അതു കൊണ്ടാണ് ഓഹരി വിൽപനയിലൂടെ കേന്ദ്ര സർക്കാരിന് ഉദ്ദേശിച്ച പണം നേടാനാകാത്തത്. ഇതു മൂലമാണ് ആസ്തി വിൽപ്പനയിലേക്ക് സർക്കാർ പോയത്. പെട്രോളിയം ഉപഭോഗം സംബന്ധിച്ച് അന്തരീക്ഷ താപനം, ആഗോളതാപനം ചർച്ചകളുടെ ഭാഗമായി, ഫോസിൽ ഓയിലിന്റെ ഭാവിയെ കുറിച്ച് ആശങ്കകൾ വരുന്നതു കൊണ്ട് കമ്പനികൾക്ക് പഴയ ആവേശമില്ലെന്നും എളമരം കരിം പറഞ്ഞു
Also read:1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ബിപിസിഎല്‍