റെയിൽവെ സ്റ്റേഷനിൽ അഴിഞ്ഞാടി പിറന്നാൾ ആഘോഷം, ആർപിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചു, കോളജ് വിദ്യാർത്ഥികൾ റിമാൻഡിൽ

തമിഴ്നാട് ഗുമ്മിഡിപൂണ്ടി റയിൽവേ സ്റ്റേഷനിൽ പിറന്നാളാഘോഷത്തിന്റെ ഭാഗമായി അഴിഞ്ഞാടിയ കോളേജ്വിദ്യാർത്ഥികൾ അറസ്റ്റിൽ. 

birthday celebration at the railway station RPF officer assaulted  college students remanded

ചെന്നൈ: തമിഴ്നാട് ഗുമ്മിഡിപൂണ്ടി റയിൽവേ സ്റ്റേഷനിൽ പിറന്നാളാഘോഷത്തിന്റെ ഭാഗമായി അഴിഞ്ഞാടിയ കോളേജ്വിദ്യാർത്ഥികൾ അറസ്റ്റിൽ. വാദ്യമേളങ്ങളുമായി എത്തിയ വിദ്യാർത്ഥികൾ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്യുകയും പടക്കം പൊട്ടിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥനെ ഇവർ കയ്യേറ്റം ചെയ്തു. ഏഴ് വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചെന്നൈ പൊന്നേരിയിലെ  സ്വകാര്യ കോളേജ് വിദ്യാർത്ഥികളാണ് പിറന്നാൾ ആഘോഷത്തിന്റെ മറവിൽ പൊതുജനശല്യമായത്. മുപ്പതോളം വിദ്യാർത്ഥികൾ റെയിൽവെ സ്റ്റേഷനുള്ളിൽ സുഹൃത്തിന്റെ പിറന്നാൾആഘോഷം സംഘടിപ്പിക്കുകയായിരുന്നു. പടക്കം പൊട്ടിയ്ക്കുന്ന ശബ്ദം കേട്ടെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥൻരാജേഷ് കുമാർ ഇവരെ തടയാൻ ശ്രമിച്ചു. രാജേഷിനെ കയ്യേറ്റം ചെയ്ത ശേഷം വിദ്യാർത്ഥികൾ മറ്റൊരുട്രെയിനിൽ കയറി രക്ഷപ്പെട്ടു. 

ഈ ട്രെയിനിൽ കോളേജിന്റെ പേരും സ്വന്തം ഗാംഗിന്റെ പേരുമെഴുതിയ ബാനർസ്ഥാപിച്ചു. അടുത്ത മറ്റൊരു സ്റ്റേഷനിൽ ഇറങ്ങി വീണ്ടും പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി യാത്രക്കാരെഭീതിയിലാക്കി. റെയിൽവേ പൊലീസ് വിദ്യാർത്ഥികളെ തടഞ്ഞുവച്ച ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്ന്പ്രശ്നക്കാരെ കണ്ടെത്തുകയായിരുന്നു.

അറ്റകുറ്റപ്പണിക്കിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു, വീട്ടുടമ കസ്റ്റഡിയിൽ

രഞ്ജിത്ത് എന്ന് പേരുള്ള രണ്ട് കുട്ടികൾ, ജോർജ്, സഞ്ജയ്, അജിത്, മഗസ്, സൂര്യ എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് പൊലീസിനു കൈമാറി. റെയിൽ സുരക്ഷാ നിയമത്തിലെ ഏഴു വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഏഴ് പേരെയും കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡു ചെയ്തു.

ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നരകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നരകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം വെച്ച് ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കാക്കാഴം മുറിയിൽ പുതുശ്ശേരിൽ വീട്ടിൽ അബ്ദുള്ള കുഞ്ഞു മകൻ മുഹമ്മദ് അജാസ് (21), കാക്കാഴം മുറിയിൽ കിണറ്റുംകര വീട്ടിൽ നന്ദകുമാർ മകൻ നവീൻ നന്ദകുമാർ (22) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

പരിശോധനാ സംഘത്തില്‍  പ്രിവന്റീവ് ഓഫീസർമാരായ എൻ ബാബു, പി ടി ഷാജി, കെ എസ് അലക്സ്, ഐ ബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സതീഷ് കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, റെനീഷ് എം ആർ, ആർ ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബബിതാ രാജ് എന്നിവരും ഉണ്ടായിരുന്നു.

Read More : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാലയും കാറും കവർന്നു, സംഘം പടിയിൽ

കഴിഞ്ഞ ദിവസവം വയനാട് സുൽത്താൻ ബത്തേരിയിലും കഞ്ചാവ് പിടികൂടിയിരുന്നു. 150 കിലോഗ്രാമിനടുത്ത് കഞ്ചാവാണ്  ബത്തേരിയില്‍ നിന്നും പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശി ഷിഹാബുദ്ദീൻ, പട്ടാമ്പി സ്വദേശി നിസാർ എന്നിവരാണ് പിടിയിലായത്. മിനി ലോറിയിലെ രഹസ്യ അറയിലാക്കി ആഡ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios