ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് പൂര്‍ണ സ്വാതന്ത്ര്യമല്ല; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ആളുകള്‍ തടിച്ച് കൂടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുതെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ദില്ലി: ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്നത് പൂര്‍ണ സ്വാതന്ത്രമാണെന്ന് കരുതരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് യോഗി ശനിയാഴ്ച ആവശ്യപ്പെട്ടു. ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും യോദി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. വൈറസിന്‍റെ വ്യാപനം തടയാന്‍ കൂടി വേണ്ടി സംയമനം പാലിച്ചാകണം നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ പ്രതികരിക്കേണ്ടത്. ആളുകള്‍ തടിച്ച് കൂടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുതെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി ഇളവുകള്‍ പ്രാബല്യത്തിലാവും. ഇളവുകള്‍ ലഭിക്കുന്നത് സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാകണം.
തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉപയോഗിച്ച് പ്രാദേശിക നിര്‍മ്മാണ വിഭാഗങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേക സാമ്പത്തിക പാക്കേജില്‍ 10000 രൂപ വായ്പ ലഭിക്കും. വഴിയോരക്കച്ചവടക്കാര്‍ക്ക് അടക്കം ഇതിന്‍റെ ഗുണം ലഭിക്കും. എന്നാല്‍ വഴിയോരക്കച്ചവടം നിമിത്തം റോഡുകളില്‍ ഗതാഗത തടസമുണ്ടാവുന്ന സാഹചര്യമുണ്ടാവരുതെന്നും യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.