എന്തൊരവസ്ഥ! കാഴ്ച പരിധി പൂജ്യം, 30 വിമാനം റദ്ദാക്കി, 150 വിമാനം വൈകി; അതിശൈത്യത്തിൽ ദില്ലിയിൽ യെല്ലോ അലർട്ട്

ദില്ലി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്

Yellow alert issued for dense fog in Delhi, disrupting flights and reducing visibility

ദില്ലി: ഉത്തരേന്ത്യയിലെ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യോമ - റെയിൽ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടൽ മഞ്ഞ് ബാധിച്ചു. പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായി. ദില്ലി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്.

ബംബിളിൽ 500, സ്നാപ്ചാറ്റിൽ 200, 23 കാരൻ 700 സ്ത്രീകളുമായി ബന്ധമുണ്ടാക്കി ഭീഷണിപ്പെടുത്തി പറ്റിച്ചു, പിടിയിൽ

ദില്ലി വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. അമൃത്‌സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽ മഞ്ഞ്‌ സർവീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ദില്ലിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

അതേസമയം ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയും മൂടൽമഞ്ഞും കാരണം സൈനിക വാഹനം റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികർ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് 2 അപകടങ്ങളിലായി 7 പേർക്കാണ് ജീവൻ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചൽ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതൽ -6 വരെയാണ് ഇവിടങ്ങളിലെ താപനില. മഞ്ഞുവീഴ്ച കാണാന്‍ ജമ്മുവിലേക്കും ഹിമാചലിലേക്കും എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരി 4 മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്. താപനിലയിൽ കാര്യമായ കുറവുണ്ടായില്ലെങ്കിലും ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും ജനുവരി 10 വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios