വിനോദയാത്രയ്ക്കിടെ ഒരേയിടത്തെ വിവിധ തട്ടുകടകളിൽ നിന്ന് മൊമോസ് കഴിച്ചവർ തളർന്നുവീണു, 31കാരിക്ക് ദാരുണാന്ത്യം

ബൻജാര ഹിൽസ് മേഖലയിലെ വിവിധ തട്ടുകടയിൽ നിന്ന് മൊമോസ് കഴിച്ചവർ അവശനിലയിൽ. 31കാരി മരിച്ചത് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ

women dies more than 60 hospitalized after eating momos Banjara Hills area

ബൻജാര ഹിൽസ്: ഒരേ സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത മൊമോസ് കഴിച്ച് ആശുപത്രിയിലായ അൻപതിലേറെ പേരിൽ ഒരാൾക്ക് ദാരുണാന്ത്യം. ഹൈദരബാദിലെ ബൻജാര ഹിൽസ് സന്ദർശിക്കാനെത്തിയ നിരവധിപ്പേരിൽ ഇവിടെയുണ്ടായിരുന്ന വിവിധ തട്ടുകടകളിൽ നിന്ന് മൊമോസ് കഴിച്ചവർക്കാണ് ദേഹാസ്വസ്ഥ്യം നേരിട്ടത്. ഹൈദരബാദിൽ സഞ്ചാരികൾ എത്തുന്ന പ്രധാന ഇടങ്ങളിലൊന്നാണ് ബൻജാര ഹിൽസ്. 

ചികിത്സ തേടിയ 60ഓളം പേരും കഴിച്ചത് മൊമോസ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. വിവിധ തട്ടുകടകളിൽ നിന്നാണ് കഴിച്ചതെങ്കിലും ഇവയിലെല്ലാം തന്നെ മൊമോസ് വിതരണം ചെയ്തത് ഓരേയാൾ തന്നെയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച  ബൻജാര ഹിൽസ് സന്ദർശിക്കാൻ എത്തിയവരാണ് ചികിത്സ തേടിയിട്ടുള്ളത്. 

ഭക്ഷ്യ വിഷബാധയേ തുടർന്ന് മരിച്ചത് 31 വയസുകാരിയായ യുവതിയാണ്. ഇന്നലെ പത്ത് മണിയോടെയാണ് രേഷ്മ എന്ന 31കാരി മരിച്ചത്. മൊമോസ് കഴിച്ചിരുന്നതായാണ് ഇവർ ആശുപത്രി അധികൃതരോട് വിശദമാക്കിയത്. സംഭവത്തിൽ ഗ്രേറ്റർ ഹൈദരബാദ് മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടുകടകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടകൾ അടച്ചിടുകയും ചെയ്തു. സംഭവത്തിൽ വിശദമാകയ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഗൌരി ശങ്കർനഗർ,നന്ദിനഗർ, സിംഗരകൊണ്ട എന്നിവിടങ്ങളിലെ തട്ടുകടയിൽ നിന്നാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടവർ മൊമോസ് കഴിച്ചിട്ടുള്ളത്. ഒഴിച്ചിൽ, ഛർദ്ദിൽ, തലകറക്കം അടക്കമുള്ള ലക്ഷണങ്ങളുമായാണ് മിക്കവരും ചികിത്സ തേടിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios