മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം കൂടി; മദ്യവില്‍പ്പനശാല സ്ത്രീകള്‍ തല്ലി തകര്‍ത്തു

ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറി. പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. 

women destruct beverage outlet in tamilnadu

തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ തല്ലി തകര്‍ത്തു. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം.മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറി.

പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. സമീപത്തെ കശുവണ്ടി ഫാക്ട്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴിവനടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകള്‍ ചൂണ്ടികാട്ടി.

പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട് എത്തി മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios