നൃത്തപരിപാടിക്ക് വിളിച്ചുവരുത്തി യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, സംഭവത്തിൽ 2 പേര്‍ അറസ്റ്റിൽ

ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു 

woman was called to a dance performance and held hostage for days and molested 2 arrested

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചു വരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്‌തതായി പരാതി. ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു 

ആഗ്ര സ്വദേശിയായ വിനയ് ഗുപ്‌തയ്ക്കെതിരെയാണ് യുവതിയുടെ പരാതി. ഗാസിയാബാദ് സ്വദേശിയായ യുവതിയെ ഒരു നൃത്ത പരിപാടിക്കായി ഇയാൾ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ എത്തിയ യുവതിക്ക് ചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. ബോധം വന്നപ്പോൾ താൻ തന്നെ ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 

തുടർന്ന് മൂന്ന് ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു. ലൈംഗിക തൊഴിലിനായി വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞെന്നും യുവതി വ്യക്തമാക്കുന്ന്. 

തുടർന്ന് ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിനയ് ഗുപ്തെയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇയാൾ ഒരു സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരനാണെന്നാണ് പൊലീസ് പറയുന്നത്.

ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം ഫ്ലാസ്കിൽ വെള്ളം കുടിച്ചു, ഉണര്‍ന്നത് കാട്പാടി സ്റ്റേഷനിൽ, സ്വര്‍ണവും പണവും പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios