Asianet News MalayalamAsianet News Malayalam

ഫ്ലാറ്റിൽ ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളം ചവിട്ടിനശിപ്പിച്ച് യുവതി, വീഡിയോ പുറത്ത്, സോഷ്യൽമീഡിയയിൽ പ്രതിഷേധം

പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. ഇവർ മലയാളിയാണെന്നും പറയുന്നു.

woman trampled and destroyed the pookalam in Bengaluru flat
Author
First Published Sep 23, 2024, 11:08 AM IST | Last Updated Sep 23, 2024, 11:11 AM IST

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച് യുവതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവമെന്ന് പറയുന്നു. മലയാളിയായ യുവതിയാണ് പൂക്കളം നശിപ്പിച്ചതെന്നും സോഷ്യൽമീഡിയയിൽ ചിലർ പറഞ്ഞു. ഇവർ തർക്കിക്കുന്നതും ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി തർക്കിച്ചു.

പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അം​ഗീകരിക്കുന്നില്ല. വ്യാപകമായ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios