പ്രണയത്തിൽ നിന്ന് പിന്മാറി, വിളിച്ചുവരുത്തിയ ശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; സംഭവം യുപിയിൽ

അവസാനമായി കാണണമെന്ന് പറഞ്ഞ് യുവാവിനെ യുവതി വിളിച്ച് വരുത്തുകയായിരുന്നു.  

Woman cuts genitals of a young man Shocking incident in UP

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും പൊലീസിനെ അറിയിച്ചു. 

യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിൽ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാൽ ഗസ്റ്റ് ഹൗസിൽ വെച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

READ MORE: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ അസം സ്വദേശികൾ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios