വിമാനത്തിൽ വെച്ച് മൊബൈലിൽ പോൺ വീഡിയോ കാണിച്ചു, ശരീരത്തിൽ കയറി പിടിച്ചു; സഹയാത്രികനായ 65 കാരനെതിരെ യുവതി

സംഭാഷണ മധ്യേ എന്നോട് എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടി പറഞ്ഞു. ഇതോടെ ചില വിഡിയോകൾ കാണിക്കാമെന്ന് പറഞ്ഞ് അയാൾ മൊബൈലിൽ അശ്ലീല വീഡിയോ ഓപ്പൺ ചെയ്തു- യുവതി പറയുന്നു.

Woman alleges she was sexually abused by 65 year old Jindal Steel executive on Kolkata-Abu Dhabi fligh

ദില്ലി: വിമാനത്തിൽ വെച്ച് സഹയാത്രികയായ യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയ ജിൻഡാൽ സ്റ്റീൽ ഗ്രൂപ്പ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. യുവതി നേരിട്ട ദുരനുഭവം വേദനയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായും  എംപിയും ജിൻഡാൽ സ്റ്റീൽ ചെയർമാനുമായ നവീൻ ജിൻഡാൽ വ്യക്തമാക്കി.

കൽക്കട്ടയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്.  ജിൻഡാൽ സ്റ്റീലിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നാണ് തൊട്ടടുത്തിരുന്നയാൾ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും. ഒമാനിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തിൽ കയറിയതിന് പിന്നാലെ അദ്ദേഹം എന്നോട് ഓരോ കാര്യങ്ങൾ സംസാരിച്ച് തുടങ്ങി. വീട്, ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളെല്ലാം സംസാരിച്ചു. സംഭാഷണ മധ്യേ എന്നോട് എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടി പറഞ്ഞു. ഇതോടെ ചില വിഡിയോകൾ കാണിക്കാമെന്ന് പറഞ്ഞ് അയാൾ മൊബൈലിൽ അശ്ലീല വീഡിയോ ഓപ്പൺ ചെയ്തു- യുവതി പറയുന്നു.

ഫോണിലെ ഇയർഫോൺ വലിച്ച് മാറ്റിയാണ് അയാൾ വീഡിയോ കാണിച്ചത്. അശ്ലീല ദൃശ്യം കണ്ടതോടെ ഞെട്ടി, ഇതിനിടെ അയാൾ കൈകൾ കൊണ്ട് ശരീരത്തിൽ മോശമായി തടവി. ആദ്യം പേടിച്ച് പോയെങ്കിലും കൈകൾ തട്ടിമാറ്റി വിമാനത്തിലെ ജീവനക്കാരോട് വിവരം അറിയിച്ചു. എത്തിഹാദ് വിമാനത്തിലെ ക്രൂ വളരെ പിന്തുണയോടെ തന്നെ പരിഗണിച്ചെന്നും വിമാനം അബുദാബിയിലെത്തിയ ഉടനെ പൊലീസിനെ വിളിച്ച് വരുത്തി വിവരം അറിയിച്ചെന്നും യുവതി പറഞ്ഞു. 

ബോസ്റ്റണിലേക്കുള്ള യാത്രക്കായി കണക്ഷൻ ഫ്ലൈറ്റ് ഉള്ളതിനാൽ പരാതിയുമായി മുന്നോട്ട് പോകാനായില്ല. താൻ നേരിട്ട ദുരനുഭവം ഇനി ആർക്കും ഉണ്ടാകാതിരിക്കാനാണ് ഈ കുറിപ്പെന്ന് യുവതി പറയുന്നു. വിമാനത്തിലെ ജീവനക്കാർ അറിയിച്ചതിന് പിന്നാലെ 65 കാരനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾ കുറ്റം നിഷേധിച്ചില്ലെന്നത് അമ്പരപ്പുണ്ടാക്കിയെന്നും യുവതി പറയുന്നു. ഇനി ഇത്തരമൊരു മോശം പെരുമാറ്റം ഉണ്ടാകരുത്. അതിന് വേണ്ട നടപടിയെടുക്കണമെന്നും ജിൻഡാൽ സ്റ്റീൽ ചെയർമാനെ ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ യുവതി വ്യക്തമാക്കി.  യുവതിയുടെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെയാണ് നവീൻ ജിൻഡാൽ  യുവതിക്ക് മറുപടി നൽകിയത്. നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞതിന് നന്ദി, വളരെ ധൈര്യമുള്ള പ്രവൃത്തിയാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായത്. കുറ്റക്കാരനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് നവീൻ യുവതിക്ക് ഉറപ്പ് നൽകി.

Read More : യുഎസിലെ കോടീശ്വരനായ വ്യവസായി, ഹോട്ടലിലെ 20–ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി, മുറിയിൽ ആത്മഹത്യാക്കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios