ഈ പദവി സോണിയ ഗാന്ധിയുടെ ത്യാഗം, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവരേയും നന്ദി അറിയിക്കുന്നു. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി.

Will work along with shashi tharoor says Malikarjun Kharge

ദില്ലി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച തരൂരിന് എല്ലാ ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും തരൂരിനേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായി ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളെ കണ്ട ഖര്‍ഗെ പറഞ്ഞു. 

ഖര്‍ഗെയുടെ വാക്കുകൾ - 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവരേയും നന്ദി അറിയിക്കുന്നു. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. നിലവിലെ അധ്യക്ഷയായ അവര്‍ക്ക് നന്ദി അറിയിക്കുന്നു. രാഹുൽ ഗാന്ധിയുമായി അൽപസമയം മുൻപ് സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കും. 


 

Latest Videos
Follow Us:
Download App:
  • android
  • ios