തമിഴ്നാടിനെ സ്മാർട്ടാക്കാൻ കേരളത്തിന്റെ സ്വന്തം കെൽട്രോൺ; 1000 കോടിയുടെ കരാറില്‍ എതിർപ്പുമായി ബിജെപി

സ്മാര്‍ട്ട് ക്ലാസ് റൂം രംഗത്തെ കെൽട്രോണിൻ്റെ കേരളത്തിലെ അനുഭവസമ്പത്താണ് കരാര്‍ നല്‍കാന്‍ കാരണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനായി ഒഡീഷ സർക്കാരിൽ നിന്ന് 168 കോടി രൂപയുടെ ഓർഡറും നേടിയിരുന്നു. 

Why was tender awarded to Kerala's Keltron instead of Elcot, Annamalai Alleges

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കാനുള്ള കരാർ കെൽട്രോണിന് നൽകിയതിനെതിരെ തമിഴ്നാട് ബിജെപി ഘടകം. 1000 കോടി രൂപയുടെ കരാർ എന്തിനാണ് കെൽട്രോണിന് നൽകിയതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വിശദീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാറിന്റെ ഇൽക്കോട്ടിന് നൽകാതെയാണ് കേരള സർക്കാറിന്റെ കെൽട്രോണിന് 1000 കോടി രൂപയുടെ കരാർ നൽകിയതെന്നും കരാറിൽ ക്രമക്കേടുണ്ടെന്നും അണ്ണാമലൈ ആരോപിച്ചു. തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ബോർഡുകളടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനാണ് കെൽട്രോണിന് കരാർ നൽകിയത്. പദ്ധതി പ്രകാരം 23,000 സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിലാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കുക. ഇതിന് പുറമെ, 8000ത്തിലേറെ സ്കൂളുകളിൽ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളും നൽകും. 

455 കോടി രൂപയുടെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിം 519 കോടി രൂപയുടെ സർവീസുമാണ് കരാറിൽ പറയുന്നത്. പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഉപയോഗത്തിനായി 79,723 ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നതിനുള്ള 101 കോടി രൂപയുടെ കരാർ ഉൾപ്പെടുന്നു. ഹൈടെക് ലാബുകളിൽ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, വെബ് ക്യാമറകൾ, ഇൻഡോർ ഐപി ക്യാമറകൾ, 5KVa UPS, ഇൻ്റർനെറ്റ് റൂട്ടർ, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു.ലാബുകൾ ഒരു കേന്ദ്രീകൃത കോർഡിനേറ്റഡ് നെറ്റ്‌വർക്കിലൂടെയാണ് പരിപാലിക്കുക. അഞ്ച് വർഷത്തേക്ക് പരിപാലന ചുമതലയും കരാറില്‍ ഉള്‍പ്പെടുന്നു. ക്ലാസ് മുറികൾക്ക് കെൽട്രോൺ അഞ്ച് വർഷത്തെ ഓൺസൈറ്റ് വാറൻ്റിയും സേവനവും നൽകും.

Read More... "പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കുക ലക്ഷ്യം" തുറന്നുപറഞ്ഞ് ഗഡ്‍കരി

സ്മാര്‍ട്ട് ക്ലാസ് റൂം രംഗത്തെ കെൽട്രോണിൻ്റെ കേരളത്തിലെ അനുഭവസമ്പത്താണ് കരാര്‍ നല്‍കാന്‍ കാരണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനായി ഒഡീഷ സർക്കാരിൽ നിന്ന് 168 കോടി രൂപയുടെ ഓർഡറും നേടിയിരുന്നു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios