മക്കളുടെ സ്വത്തിൽ മാതാപിതാക്കൾക്ക് അവകാശമുണ്ടോ? പെണ്‍മക്കൾക്കും ആണ്‍മക്കൾക്കും വ്യത്യസ്ത നിയമം

ചില പ്രത്യേക സാഹചര്യങ്ങളിൽ മാതാപിതാക്കളിലേക്ക് മക്കളുടെ സ്വത്തുക്കൾ എത്തിച്ചേരും.ഇക്കാര്യത്തിൽ മകൾക്കും മകനും വെവ്വേറെ നിയമമാണ്. 

Whether Parents Have Rights To Property Of Child For Daughter and Son Different Rule

ദില്ലി: മാതാപിതാക്കളുടെ സ്വത്തിൽ മക്കൾക്കുള്ള അവകാശങ്ങളെക്കുറിച്ച് പൊതുവെ എല്ലാവർക്കും അറിയാം. പക്ഷേ മക്കളുടെ സ്വത്തിൽ മാതാപിതാക്കൾക്ക്  അവകാശമുണ്ടോ എന്ന ചോദ്യത്തിന് പലർക്കും ഉത്തരമറിയില്ല. മകളാണോ മകനാണോ എന്നത് അനുസരിച്ച് നിയമത്തിൽ വ്യത്യാസമുണ്ട്. പിന്തുടർച്ചാവകാശ നിയമ പ്രകാരം, പ്രത്യേകിച്ച് ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ വരുത്തിയ പ്രധാന ഭേദഗതി പ്രകാരം ചില സാഹചര്യങ്ങളിൽ മാതാപിതാക്കളിലേക്ക് അവരുടെ മക്കളുടെ സ്വത്തുക്കൾ എത്തിച്ചേരും.

നിയമ പ്രകാരം മാതാപിതാക്കൾക്ക് മക്കളുടെ സ്വത്തിൽ സ്വയമേവ അവകാശമില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ സ്വത്ത്  മാതാപിതാക്കളിലേക്കെത്തും. 2005ൽ ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം, അവിവാഹിതരായ മക്കൾ ദൌർഭാഗ്യവശാൽ രോഗം ബാധിച്ചോ അപകടത്തിൽപ്പെട്ടോ ഒക്കെ പെട്ടെന്ന് മരിച്ചാൽ അവരുടെ പേരിലുള്ള സ്വത്ത് (മക്കൾ വിൽപ്പത്രമെഴുതിയിട്ടില്ലെങ്കിൽ) കൈകാര്യം ചെയ്യേണ്ടത് മാതാപിതാക്കളാണ്.  

അമ്മയ്ക്ക് മുൻഗണന

ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം അവിവാഹിതനായ മകൻ അകാലത്തിൽ മരണമടഞ്ഞാൽ അമ്മയ്ക്കാണ് ഒന്നാം അവകാശിയായി മുൻഗണന. അച്ഛൻ രണ്ടാമത്തെ അവകാശിയായി കണക്കാക്കപ്പെടുന്നു. അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ രണ്ടാമത്തെ അവകാശിയെന്ന നിലയിൽ പിതാവിന്‍റെ അവകാശങ്ങൾ പ്രാബല്യത്തിലാകും. മരിച്ചയാൾ വിവാഹിതനാണെങ്കിൽ ഭാര്യയ്ക്കാണ് അവകാശം. ഭാര്യ നിയമപരമായ മറ്റ് അവകാശികളുമായി സ്വത്ത് പങ്കിടും. 

മകൾക്കും മകനും പ്രത്യേക നിയമം

മകൾ മരണത്തിന് മുൻപ് വിൽപ്പത്രം എഴുതിയിട്ടില്ലെങ്കിൽ, വിവാഹിതയാണെങ്കിൽ മക്കൾക്കാണ് മുൻഗണന. രണ്ടാമതായി ഭർത്താവിനാണ് അവകാശം. അതിന് ശേഷമേ മാതാപിതാക്കൾക്ക് അവകാശമുള്ളൂ. മകൾ അവിവാഹിതയാണെങ്കിൽ മാതാപിതാക്കളായിരിക്കും സ്വത്തിന്‍റെ അവകാശികൾ. 

ട്രെയിനിൽ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോൾ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത് മെഡിക്കൽ ടെക്നീഷ്യൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios