വൻകിട രാജ്യങ്ങൾ പോലും ചെയ്യാതിരുന്നപ്പോൾ ഇന്ത്യ സുഡാനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിച്ചു: പ്രധാനമന്ത്രി

വൻകിട രാജ്യങ്ങൾ പോലും സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നപ്പോൾ ഇന്ത്യ അത് ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

When big countries couldn t  India rescued citizens from Sudan PM ppp

ബെംഗളൂരു: വൻകിട രാജ്യങ്ങൾ പോലും സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നപ്പോൾ ഇന്ത്യ അത് ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന സുഡാനിൽ  നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതിനെ കുറിച്ചായിരുന്നു മോദിയുടെ പരാമർശം. വെള്ളിയാഴ്ച കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'വൻകിട രാജ്യങ്ങൾ പോലും തങ്ങളുടെ പൌരന്മാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ത്യൻ സർക്കാർ ആ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ഓപ്പറേഷൻ കാവേരി നടത്തി ഞങ്ങൾ ആളുകളെ തിരികെ കൊണ്ടുവന്നു- എന്നായിരുന്നു മോദിയുടെ വാക്കുകൾ. സുഡാനിൽ നിന്ന് ഇതുവരെ 3195 പേരെ ഒഴിപ്പിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എട്ട് ദിവസംകൊണ്ടാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. ഇതിൽ 2500 ൽ അധികം പേരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ആകെ 50 മലയാളികളാണ് ഇതുവരെ ദൌത്ത്യത്തിന്റെ ഭാഗമായി നാട്ടിൽ തിരിച്ചെത്തിയത്.  

ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്ത്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയെന്നും മന്ത്രാലയം അറിയിച്ചു. ശ്രീലങ്ക, നേപ്പാൾ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരൻമാരെയും ദൗത്യത്തിന്റെ ഭാ​ഗമായി ഒഴിപ്പിച്ചു. അഞ്ച് സൈനിക കപ്പലും 13 വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാ​ഗമായെന്നും സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.അതേസമയം കലാപം നടക്കുന്ന സാഹചര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read more: മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്ന് രണ്ടായി പിളർന്നു, ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറിൽ, ഒരാൾക്ക് പരിക്ക്

അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യമാണ് ധാരണ ലംഘിച്ച് വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിച്ചു. എന്നാല്‍ ആര്‍എസ്എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios