ബം​ഗാളിൽ കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയിട്ടില്ല; ആരോപണവുമായി ബിജെപി മേധാവി ദിലീപ് ഘോഷ്

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ബം​ഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ  സംവിധാനം നടപ്പിലാക്കിയത്? ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹുമാനിച്ചിരുന്നോ? 

violate lockdown rules in bengal alleges dilip ghosh

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ കോൺ​ഗ്രസ് മന്ത്രിമാരും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ​ദിലീപ് ഘോഷ്. കൊവിഡ് വ്യാപനത്തിന് കാരണം ഇതാണെന്നും ദിലിപ് ഘോഷ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ലോക്ക് ഡൗൺ ലംഘിക്കുകയാണെന്ന് ദിലിപ് ഘോഷ് ആരോപിച്ചു. ഇത് കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായി. 

'കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ബം​ഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ  സംവിധാനം നടപ്പിലാക്കിയത്? ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹുമാനിച്ചിരുന്നോ?' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഘോഷ് ചോദിച്ചു. 'സർക്കാർ പലയിടങ്ങളും അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും സംസ്ഥാന മുഖ്യമന്ത്രി ഈ നിർ‌ദ്ദേശങ്ങളെല്ലാം അവ​ഗണിക്കുകയാണുണ്ടായത്. അതുപോലെ ജനങ്ങൾ സ്വതന്ത്രമായി നടക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്തു.' ഘോഷ് കുറ്റപ്പെടുത്തി.

ഇപ്പോൾ ദിനംപ്രതി ആയിരം കൊവിഡ് ബാധിതരാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ താമസിയാതെ ഇനിയിത് മൂവായിരത്തിലെത്തുമെന്നും ദിലിപ് ഘോഷ് പറഞ്ഞു. പകർച്ചവ്യാധി കണക്കിലെടുത്ത് പാർട്ടി പ്രവർത്തകരോട് എല്ലാ പരിപാടികളും നിർത്തി വക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പശ്ചിമബം​ഗാളിൽ ഏഴ് ദിവസത്തേയ്ക്ക് കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.  

Latest Videos
Follow Us:
Download App:
  • android
  • ios