'വർക്ക് ഫ്രം ഹോം'; ദുരന്തബാധിതരെ പാർട്ടി ഓഫീസിലെത്തിച്ച് സഹായം നൽകിയ സംഭവത്തിൽ വിജയ്ക്ക് വിമർശനം

ചെന്നൈയിലെ ദുരന്തബാധിതരെ പാർട്ടി ഓഫീസിലെത്തിച്ച് വിജയ് സഹായം നൽകിയത് വലിയ ചർച്ചയായിരുന്നു. 

Vijay criticized for helping the disaster victims by bringing them to tvk party office

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്ക്ക് എതിരെ രൂക്ഷവിമർശനം. ചെന്നൈയിലെ ദുരന്തബാധിതരെ പാർട്ടി ഓഫീസിലെത്തിച്ച് സഹായം നൽകിയ സംഭവത്തിലാണ് ഡിഎംകെ-ബിജെപി സൈബർ ഹാൻഡിലുകൾ വിജയ്ക്ക് എതിരെ വിമർശനം ശക്തമായിരിക്കുന്നത്. 

വിജയിയെ പരിഹസിച്ച് വ്യാപകമായി പോസ്റ്ററുകൾ പുറത്തിറക്കിയാണ് വിമർശനം. കോൾഷീറ്റ് രാഷ്ട്രീയം, വർക്ക്‌ ഫ്രം ഹോം തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് പരിഹാസം. എന്നാൽ, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാർട്ടി ഓഫീസിൽ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങൾക്കാണ് വിജയ് കിറ്റ് നൽകിയത്.

ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ദുരന്തബാധിതർക്ക് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് വിജയ് ട്വീറ്റും ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിക്കുകയും ചെയ്തു. ടിവികെ പ്രവർത്തകർ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു.

READ MORE: തമിഴ്നാട് മന്ത്രിയ്ക്ക് നേരെ ചെളിയെറിഞ്ഞ സംഭവം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios