Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെ പുകഴ്ത്തി, പിന്നാലെ രാജ്യവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ; 23കാരൻ അറസ്റ്റിൽ, സംഭവം യുപിയിൽ 

പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് ഷായ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

Video praising Pakistan followed by anti-India remarks 23-year-old arrested in UP
Author
First Published Oct 8, 2024, 9:51 AM IST | Last Updated Oct 8, 2024, 9:51 AM IST

ലഖ്നൗ: പാകിസ്ഥാനെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ പരാമർശം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 23 കാരൻ അറസ്റ്റിൽ. ഓട്ടോ മെക്കാനിക്കായ ആസിഫ് ഷാ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പരാമർശങ്ങളടങ്ങിയ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കിടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് ഷായ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

ഒരു വലതുപക്ഷ ഗ്രൂപ്പിൻ്റെ നേതാവായ ഹിമാൻഷു പട്ടേൽ എന്നയാളും അനിൽ ശർമ്മ എന്ന മറ്റൊരാളും ആസിഫ് ഷായ്‌ക്കെതിരെ വെവ്വേറെ പോലീസ് പരാതികൾ നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി ബറേലി കൻ്റോൺമെൻ്റ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആസിഫ് ഷായ്ക്ക് ക്രിമിനൽ ചരിത്രമില്ലെന്ന് പൊലീസ് പറഞ്ഞു. ആസിഫ് ഷായ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 299 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

READ MORE: ലെഫ്. ഗവർണറുടെ പ്രത്യേക അധികാരം; ജമ്മു കശ്മീരിൽ ബിജെപിയുടെ 'പൂഴിക്കടകൻ', രൂക്ഷവിമർശനവുമായി കോൺഗ്രസ്
 

Latest Videos
Follow Us:
Download App:
  • android
  • ios