അഭിനന്ദൻ വര്‍ദ്ധമാനൊപ്പം ഫോട്ടോയെടുക്കാൻ തിരക്ക് കൂട്ടുന്ന സൈനികർ- വീഡിയോ വൈറൽ

വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഭിനന്ദനെ കണ്ട മാത്രയിൽ തന്നെ അദ്ദേഹത്തെ കെട്ടിപിടിക്കുകയും സെൽഫിയെടുക്കയും ചെയ്യുന്ന സഹപ്രവർത്തകരെ വീഡിയോയിൽ കാണാൻ സാധിക്കും.

video goes to viral in wing commander abhinandan for take a photos of his colleagues

ദില്ലി: പാക് സൈന്യത്തിന്‍റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വര്‍ദ്ധമാനൊപ്പം ഫോട്ടോ എടുക്കാൻ തിക്കിത്തിരക്കുന്ന സഹപ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 1.59 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഭിനന്ദനെ കണ്ട മാത്രയിൽ തന്നെ അദ്ദേഹത്തെ കെട്ടിപിടിക്കുകയും സെൽഫിയെടുക്കയും ചെയ്യുന്ന സഹപ്രവർത്തകരെ വീഡിയോയിൽ കാണാൻ സാധിക്കും. ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചാണ് അഭിനന്ദനെ സുഹൃത്തുക്കൾ വരവേറ്റത്. 

''ഈ ഫോട്ടോകൾ എടുക്കുന്നത് നിങ്ങൾക്കു വേണ്ടിയല്ല, നിങ്ങളുടെ കുടുംബാംഗങ്ങൾക്കു വേണ്ടിയാണ്, എനിക്കു വേണ്ടി പ്രാർഥിച്ചതിന്. അവരെ എനിക്കു കാണാന്‍ സാധിച്ചില്ല. നിങ്ങളും നിങ്ങളുടെ വീട്ടുകാരും എല്ലാവരും എന്‍റെ ആരോഗ്യത്തിനായി പ്രാർഥിച്ചു'',  അഭിനന്ദൻ പറഞ്ഞു. 

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയശേഷം അഭിനന്ദനെ സുരക്ഷ മുന്‍നിര്‍ത്തി കശ്‍മീരില്‍ നിന്ന് മറ്റൊരു സൈനിക താവളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു.കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലം മാറ്റം.

കഴിഞ്ഞ ഫെബ്രുവരി 27ന് പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ വിമാനം തകർന്ന് അഭിനന്ദൻ 60 മണിക്കൂറോളം അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. മാ‍ര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios