ക്ഷേത്രങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ വിഎച്ച്‌പി രാജ്യവ്യാപക പ്രചാരണം നടത്തും; പാലക്കാട് സംഭവത്തിൽ മൗനം

ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങും

VHP to lead nation wide campaign to stop Political interference in Temples across country

ദില്ലി: ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന്  ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയിൽ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്. അതേസമയം പാലക്കാട് ക്രിസ്മസ് കാരോൾ ആഘോഷത്തിനെതിരെ നടന്ന അക്രമം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതര മതസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുക, രാഷ്ട്രീയ നേതാക്കൾ ക്ഷേത്ര ട്രസ്റ്റികളാകരുത്, ക്ഷേത്ര സ്വത്തുക്കളുടെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും വിഎച്ച്‌പി മുന്നോട്ട് വെക്കുന്നു. അതേസം പാലക്കാട് ക്രിസ്മസ് കാരോൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ വിഎച്ച്പി നേതാവ് സംഭവത്തെ അപലപിക്കാനും തയ്യാറായില്ല.

Latest Videos
Follow Us:
Download App:
  • android
  • ios