ഉത്തര്‍പ്രദേശില്‍ നിയമമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Uttar Pradesh minister brajesh pathak tests positive for coronavirus

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യുപി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍  പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വീറ്റിലൂടെ നിര്‍ദേശിച്ചു. 

കൊവിഡ് ബാധിച്ച് ഞായറാഴ്ച മന്ത്രി കമലാ റാണി വരുണ്‍ മരിച്ചിരുന്നു. ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios