ഉത്തർപ്രദേശ് മന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു
താനുമായി ഇടപഴകിയവർ എത്രയും വേഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
ലക്നൗ: ഉത്തർപ്രദേശിലെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി ഇടപഴകിയവർ എത്രയും വേഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. 'ഓഗസ്റ്റ് 15 ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ എനിക്ക് കൊവിഡ് നെഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാൽ ഇന്നലെ നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 16നും 18നും ഇടയിൽ ഞാനുമായി ഇടപഴകിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.' അതുൽ ഗാർഗ് ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 4186 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.