രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തിമൂന്ന് ലക്ഷം കടന്നു; പുതിയ ഇളവുകള്‍
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.
ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തിമൂന്ന് ലക്ഷം കടന്നു. പ്രതിദിന വർധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.
ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളുകളിൽ എത്തി അധ്യാപകരിൽ നിന്ന് പഠനബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളിൽ എത്തുന്നതിനായി കൈയിൽ കരുതണം.
അൺലോക്ക് നാലിന്‍റെ ഭാഗമായി ഈ മാസം 21 മുതലാണ് ഇളവ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശം നൽകി. അതെസമയം ദില്ലിയില്‍ പരീക്ഷണ അടിസ്ഥാനത്തിൽ ബാറുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതൽ മദ്യം വിളമ്പാം.