അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനും കൊവിഡ് സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു

Union Minister Dharmendra Pradhan tests COVID 19 positive

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം, സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം  ചികിത്സയിലുള്ളത്. 

ധർമേന്ദ്ര പ്രധാന്റെ ജീവനക്കാരിലൊരാൾക്ക് നേരത്തേ  കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് അമിത് ഷായെയും പരിശോധന വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

കേന്ദ്രസർക്കാരിൽ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി  ബി എസ് യെദിയൂരപ്പയെയും കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ചികിത്സയിലാണ്. കൂടാതെ കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.

നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ  കടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രി യെദ്യുരപ്പയും നിലവിൽ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios