കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേക്ക് കൊവിഡ്
ഡോക്ടര്‍മാരുടെ നിർദേശപ്രകാരം മന്ത്രി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അശ്വിനി കുമാര്‍ ചൗബെ അഭ്യർത്ഥിച്ചു.
ദില്ലി: കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിർദേശപ്രകാരം മന്ത്രി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അശ്വിനി കുമാര്‍ ചൗബെ അഭ്യർത്ഥിച്ചു.