'ഞാൻ ദൈവമാണ്' എന്ന് പറഞ്ഞ് പള്ളിയിൽ കയറി സാധന സാമഗ്രികള്‍ അടിച്ചുതകർത്തു, ബെംഗളൂരുവിൽ മലയാളി പിടിയിൽ

ബംഗളൂരുവിലെ പള്ളിയിൽ കയറി പാത്രങ്ങളും മറ്റ് വസ്തുക്കളും അടിച്ചുതകർത്ത മലയാളി പിടിയിൽ.  

Unemployed man claiming to be God vandalises church in Bengaluru with hammer ppp

ബംഗളൂരു: ബെംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത കേസില്‍ മലയാളി അറസ്റ്റില്‍. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു  ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 4.30 -നാണ് കമ്മനഹള്ളി മെയിൻ റോഡിലെ പള്ളിയുടെ മുൻവാതിൽ തകർത്ത്  അകത്ത് കടന്നത്. ബലിപീഠവും ഫർണീച്ചറുകളും പൂച്ചെടികളും തകർത്തു. ഒച്ചകേട്ട് ഓടിയെത്തിയ സമീപത്തെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. 

ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാൾ നൽകുന്നതെന്ന് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ എസ്.ഭീമശങ്കർ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പിന്നീട് അറിയിച്ചു.  അന്വേഷണത്തിനിടെ മാത്യുവിന്റെ വീട് പൊലീസ് കണ്ടെത്തി. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്നും കുടുംബ പ്രശ്നങ്ങൾ മൂലം മാനസികമായി തകർന്നരിക്കുകയായിരുന്നു എന്നും  ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ  ഭീമശങ്കർ എസ് ഗുലെദ് പറഞ്ഞു. 
 
അദ്ദേഹം മദ്യപിച്ച അവസ്ഥയിലായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം മാനസികമായി തകർന്നിരുന്നു. അവന്റെ പിതാവ് നാല് വർഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. അതിനുശേഷം അദ്ദേഹം വലിയ മാനസിക സംഘർഷത്തിലായിരുന്നു. ആക്രമിക്കപ്പെട്ട പള്ളിയിൽ മാത്യുവിന്റെ അമ്മ സ്ഥിരമായി പോകാറുണ്ടായിരുന്നു. അടുത്തിടെ അവർ പള്ളിയിൽ പോകുമ്പോൾ അവൻ അവരോട്, അവനാണ് ദൈവമെന്ന് പറയാറുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു. 

Read more: സ്ഥിരം മോഷണം കോഴിക്കോട്ടെ കെഎസ്ആർടിസി സ്റ്റാൻഡിൽ ബാഗുമായി മുങ്ങും, പിടിയിൽ!

കഴിഞ്ഞ രണ്ട് വർഷമായി മാനസിക വിഭ്രാന്തിയിലായിരുന്നു മാത്യു. അവന് വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി ഇല്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ മൂലമായിരുന്നു ജോലി നഷ്ടപ്പെട്ടതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കേളത്തിലാണ് മാത്യുവിന്റെ കുടുംബം എങ്കിലും കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിലെ  ബാനസവാടിയിലാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ് ഒരു യുവതിയുമായുള്ള ബന്ധം പരാജയപ്പെട്ടതും മാത്യുവിനെ ബാധിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios