Asianet News MalayalamAsianet News Malayalam

രണ്ട് ചരക്ക് തീവണ്ടികൾ രണ്ടിടത്ത് പാളം തെറ്റി, പാളത്തിൽ മണ്ണടിഞ്ഞത് അപകടകാരണമെന്ന് റെയിൽവെ; ആളപായമില്ല

പാളത്തിൽ മണ്ണടിഞ്ഞതിനെ തുടർന്നാണ് അപകടമെന്നും രണ്ട് അപകടത്തിലും ആളപായം ഉണ്ടായിട്ടില്ലെന്ന് റെയിൽവെ പറയുന്നു

Two goods train derailed in UP and Madhya Pradesh
Author
First Published Sep 16, 2024, 6:25 PM IST | Last Updated Sep 16, 2024, 6:25 PM IST

ദില്ലി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപാലിൽ നിന്ന് ഇറ്റാർസിക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും  ഇടയിൽ വെച്ചായിരുന്നു അപകടം. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് മറ്റൊരു അപകടം നടന്നത്. ചുർകിൽ നിന്നും ചോപാനിലേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയുമാണ് അപകടത്തിൽ പെട്ടത്. പാളത്തിൽ മണ്ണടിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ട് അപകടത്തിലും ആളപായം ഉണ്ടായിട്ടില്ലെന്ന് റെയിൽവെ പറയുന്നു. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്നും റെയിൽവെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios