പ്രണയിക്കുന്ന ആൺകുട്ടിയെച്ചൊല്ലി നടുറോഡിൽ പൊരിഞ്ഞ തല്ല്; അടിയും ചവിട്ടും പരിധിവിട്ടപ്പോൾ ഇടപെട്ട് സഹപാഠികൾ
ഒരേ സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് സ്കൂളിന് പുറത്ത് റോഡിൽ വെച്ച് ഏറ്റുമുട്ടിയത്. രണ്ട് പേരും പ്രണയിക്കുന്നത് ഒരേ ആൺകുട്ടിയെയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നു ഇത്.
ലക്നൗ: ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടു റോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. സ്കൂളിന് പുറത്തു വെച്ചു നടന്ന അടിപിടിയിൽ മറ്റ് കുട്ടികളും കണ്ടുനിന്നവരും കൂടി ഇടപെട്ടാതെ ഒടുവിൽ ഇരുവരെയും അനുനയിപ്പിച്ചത്.
അമിന നഗർ സരായ് ടൗണിൽ നടുറോഡിൽ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതാണ് പൊലീസിന്റെ ശ്രദ്ധയിലും പെട്ടത്. സ്കൂൾ യൂണിഫോം ധരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനികളായ പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. ചെറിയ തോതിൽ ആരംഭിച്ച അടിപിടി ഒടുവിൽ പരസ്പരമുള്ള ഇടിയിലും തൊഴിയിലും എത്തി. പരസ്പരം മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. ഇതോടെ പരിസരത്തുണ്ടായിരുന്നവരും മറ്റ് വിദ്യാർത്ഥികളും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.
രണ്ട് പേരും ഒരേ ആൺകുട്ടിയെയാണ് പ്രണയിക്കുന്നതെന്ന് മനസിലായതോടെയാണത്രെ ഇരുവരും ഏറ്റുമുട്ടിയത്. ഒരു ആൺകുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. എന്നാൽ പിന്നീട് രണ്ട് പേരും ഒരാളോട് തന്നെയാണ് സംസാരിക്കുന്നതെന്ന് പരസ്‍പരം മനസിലാക്കിയതോടെയാണ് അടി തുടങ്ങിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സ്വയം അന്വേഷണം തുടങ്ങുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം