മഹാരാഷ്ട്രയിൽ രണ്ട് കോർപ്പറേഷൻ കൗൺസിലർമാർ കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്ര‍ത്തരില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 3169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 40957 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 44384 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Two corporation councilors died in Maharashtra

മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് കോർപ്പറേഷൻ കൗൺസിലർമാർ കൊവിഡ് ബാധിച്ച് മരിച്ചു. താനെ കോർപ്പറേഷൻ കൗൺസിലറും എൻസിപി നേതാവുമായ മുകുന്ദ് കിനി ഇന്ന് പുല‍ർച്ചെയാണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രാത്രിയോടെ സ്ഥിതിവഷളാവുകയായിരുന്നു.  

മീരാ ബയന്തർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും ശിവസേന നേതാവുമായി ഹരിശ്ചന്ദ്ര ആംഗോൻകർ ഇന്നലെ രാത്രിയാണ് മരിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗ മുക്തരായി.

88528 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്ര‍ത്തരില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 3169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 40957 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 44384 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ്‌ ബാധിതരുടെ എണ്ണം 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 7745 ആയി. 

Read Also:24 മണിക്കൂറിനിടെ 9985 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,76,583 ആയി

Latest Videos
Follow Us:
Download App:
  • android
  • ios