ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കൂടിയ വിലയ്ക്ക് ഇവര്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് വില്‍പന നടത്തിയ രണ്ട് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വികാസ്പുരി നിവാസിയായ ശ്രെ ഒബ്രായ് (30), ഷാലിമാർ ബാഗിലെ അഭിഷേക് നന്ദ (32) എന്നിവരാണ് പിടിയിലായത്.
ശ്രെ ഒബ്രായുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചത്തയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കൂടിയ വിലയ്ക്ക് ഇവര്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് ശ്രെ ഒബ്രായ്. ഈ പരിചയം മുതലെടുത്താണ് ഗ്യാസ് സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയത്. ഇവരുടെ പക്കല്‍ നിന്നും ആകെ അഞ്ച് ഓക്സിജന്‍ സിലിണ്ടറുകളും ഇവ കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona