മക്കളെയും ചുമലിലേറ്റി യുവാവ് നടന്നത് 160 കിലോമീറ്റർ; ലോക്ക്ഡൗണിലെ ഉള്ളുലയ്ക്കുന്ന കാഴ്ച
ജയ്പൂരിലെ ഇഷ്ടിക ചൂളയിലായിരുന്നു രുപായിയുടെ ജോലി. കൊവിഡ് പ്രതിസന്ധി വർദ്ധിച്ചതോടെ രുപായിയെ ജോലിയിൽ നിന്നും മുതലാളി പറഞ്ഞ് വിടുകയായിരുന്നു. മറ്റ് വഴിയില്ലെന്ന് കണ്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ രുപായ് തയ്യാറായത്.
ജയ്പൂർ: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അത്തരത്തിൽ നാട്ടിലേക്ക് മടങ്ങുന്ന രുപായ് തുഡു എന്ന തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോൾ നേവായ് മാറുന്നത്.
ജയ്പൂരിൽ നിന്നും 160 കിലോമീറ്റർ അകലെയുള്ള മയൂർബഞ്ചിലെ വീട്ടിലേക്കാണ് രുപായ് കാൽനടയായി മടങ്ങുന്നത്. രണ്ട് പിഞ്ച് മക്കളയും രണ്ട് പാത്രങ്ങളിലാക്കി അവ തമ്മിൽ ഒരു കമ്പിനാൽ ബന്ധിച്ച് അതും ചുമലിലേറ്റിയായിരുന്നു യാത്ര. കുട്ടികളെയും ചുമന്ന് രുപായ് നടക്കുന്ന കാഴ്ച ആരുടേയും ഉള്ളുലയ്ക്കുന്നതാണ്.
ജയ്പൂരിലെ ഇഷ്ടിക ചൂളയിലായിരുന്നു രുപായിയുടെ ജോലി. കൊവിഡ് പ്രതിസന്ധി വർദ്ധിച്ചതോടെ രുപായിയെ ജോലിയിൽ നിന്നും മുതലാളി പറഞ്ഞ് വിടുകയായിരുന്നു. മറ്റ് വഴിയില്ലെന്ന് കണ്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ രുപായ് തയ്യാറായത്. ആറുവയസുകാരിയായ മകള്‍ അമ്മയ്ക്കൊപ്പം നടന്നപ്പോൾ, നാലും രണ്ടരയും വയസ് പ്രായമുള്ള മക്കളെ എന്ത് ചെയ്യുമെന്ന് രുപായ് ആലോചിച്ചു.
ഒടുവിൽ രണ്ടാളെയും ചുമലിലേറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഏഴ് ദിവസം കൊണ്ടാണ് രുപായ് തന്റെ നാട്ടിൽ എത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ രുപായിയും കുടുംബവും ക്വാറൻൈനിൽ കഴിയുകയാണ്.