ട്രെയിനിൽ വയോധികന് ഹൃദയാഘാതം, രക്ഷകനായി ടിക്കറ്റ് ചെക്കർ; ജീവൻ രക്ഷിച്ചത് 15 മിനിട്ടോളം സിപിആർ നൽകി

ടിക്കറ്റ് ചെക്കറെ പാരിതോഷികം നൽകി ആദരിക്കുമെന്ന് റെയിൽവെ

Train Old Man Heart Attack Ticket Checker Saves His Life By Giving 15 Minutes CPR

ദില്ലി: ട്രെയിനിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച 65 വയസ്സുകാരന്‍റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. സിപിആർ നൽകിയാണ് ടി സി കരണ്‍ എന്ന വയോധികന്‍റെ ജീവൻ ടിടിഇ രക്ഷിച്ചത്. ടിക്കറ്റ് ചെക്കറെ ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു. 

പവൻ എക്‌സ്‌പ്രസിൽ ദർഭംഗയിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വയോധികൻ നെഞ്ചുവേദനയെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ ഉടനെ റെയിൽവെ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ടിക്കറ്റ് ചെക്കർ സവിന്ദ് കുമാർ കരണിന്‍റെ കോച്ചിലെത്തി. 

അതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിച്ചു. ഡോക്ടർ സിപിആർ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റ് ചെക്കർ ഒട്ടും താമസിക്കാതെ സിപിആർ നൽകുകയായിരുന്നു. 15 മിനിട്ടോളം ശ്രമിച്ചാണ് 65കാരനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ട്രെയിൻ ഛപ്പാറ സ്റ്റേഷനിൽ എത്താൻ പോകുമ്പോഴാണ് സംഭവം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മെഡിക്കൽ സംഘം എത്തിയ കരണിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്.

സന്ദർഭത്തിനൊത്ത് പ്രതികരിച്ച ടിക്കറ്റ് ചെക്കറെ റെയിൽവെ അഭിനന്ദിച്ചു. അദ്ദേഹത്തെ പാരിതോഷികം നൽകി ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു. 

ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകുമ്പോൾ പ്രാഥമികമായി നൽകുന്ന ശുശ്രൂഷയാണ് സിപിആർ. തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തിരികെ എത്തിക്കാൻ സിപിആറിലൂടെ കഴിയും. കൈ ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി അമർത്തിയാണ് സിപിആർ നൽകുന്നത്. 

സുരക്ഷ മുഖ്യം, ഇന്ത്യയിലാദ്യമായി കവച് 4.O, ഉദ്ഘാടനം ചെയ്ത് മന്ത്രി അശ്വിനി വൈഷ്ണവ്
 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios