ഇമ്രാൻ ഖാൻ അറസ്റ്റിൽ, പാക്കിസ്ഥാനിൽ സംഘർഷം, താനൂരിൽ കാറ്റിൽ പറത്തിയ നിയമങ്ങൾ, മെസി എവിടേക്ക്? -പത്ത് വാർത്ത

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ 

Todays Top 10 Malayalam news And latest trending kerala and international news 09 05 2023 ppp

1 - മന്ത്രി രാജീവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

റോഡ് ക്യാമറ പദ്ധതിയിലടക്കം വിവാദങ്ങൾ കത്തി നിൽക്കെ സെക്രട്ടേറിയറ്റിൽ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവായത്.

2- മധ്യപ്രദേശിൽ മലയാളി വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; പിന്നീട് ജാമ്യത്തിൽ വിട്ടു

മധ്യപ്രദേശ് സാഗറില്‍ വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. സെന്‍റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദികരുടേതാണ് പരാതി. 'എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി' എന്ന് പരാതിയിൽ പറയുന്നു.

3- പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; ഇസ്ലാമാബാദിൽ നിരോധനാജ്ഞ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുക്കുകയായിരുന്നു. അഴിമതിക്കേസിലാണ് അറസ്റ്റ്.

4- നടപടിക്രമങ്ങളെല്ലാം ലംഘിച്ച് ബോട്ടുടമ, പിഴയടച്ച് തുടരാന്‍ അനുവദിച്ചു; താനൂരില്‍ സംഭവിച്ചത് ഗുരുതര വീഴ്ചകള്‍

താനൂർ ബോട്ട് ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. അതിനിടെ, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉന്നതല യോഗം വിളിച്ചു.

5- സംസ്ഥാന യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മെയ് 15 മുതൽ പത്രിക നൽകാം

സംസ്ഥാന യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ പത്രിക നൽകാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസ്സാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ദേശീയ നേതൃത്വം ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 10 മുതൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും.

6-'പുനഃസംഘടന പൂർത്തിയായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല'; തുറന്നടിച്ച് കെ സുധാകരൻ

കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ.

7- അൽ ഹിലാലിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫർ; മെസിയും സൗദിയിലേക്ക് പറക്കുന്നു? കരാറായതായി റിപ്പോര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലിയോണൽ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. മെസി സൗദി ക്ലബുമായി കരാറിൽ എത്തിയെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു.

8- കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയിൽ ഇളവ് അനുവദിക്കും, ജനരോഷം പരിഗണിക്കാതെ പോകാനാകില്ലെന്ന് സിപിഎം

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം.

9- തെരഞ്ഞെടുപ്പ് കർണാടകയിൽ; അവധി പ്രഖ്യാപിച്ച് അയൽ സംസ്ഥാനം, വിവാ​ദം

ബുധനാഴ്ച നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് സ്വകാര്യമേഖലയിലടക്കം അവധി നൽകി ​ഗോവ സർക്കാർ. പെയ്ഡ് ഹോളിഡേയാണ് സർക്കാർ അനുവ​ദിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രം​ഗത്തെത്തി.

10- കർണാടകം നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണ ദിവസവും ഹനുമാനെ വിടാതെ കോൺഗ്രസും ബിജെപിയും

കർണാടക നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കേ, നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ ബിജെപിയും കോൺഗ്രസും. ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥനകൾ നടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios