കടിച്ച പാമ്പിന്റെ തല കടിച്ചുകീറി 'മോഹന്റെ പ്രതികാരം'; വീഡിയോ വൈറല്‍, അറസ്റ്റ്

പാമ്പിനെ പിടികൂടിയ മോഹനോട് അതിനെ വിടാന്‍ സൂര്യയും സന്തോഷും പറയുന്നതും വീഡിയോയില്‍ കാണാം.

Three Tamil Nadu men held for biting off snake's head joy

ചെന്നൈ: കൈയില്‍ കടിച്ച പാമ്പിന്റെ തല കടിച്ചുകീറി 'പ്രതികാരം' ചെയ്ത യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍. തമിഴ്‌നാട് റാണിപേട്ട് കൈനൂര്‍ സ്വദേശികളായ മോഹന്‍, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഹനും സുഹൃത്തുക്കളും അറസ്റ്റിലായത്. 

മോഹന്റെ കൈയിലാണ് പാമ്പ് കടിച്ചത്. അതിന്റെ പ്രതികാരമായാണ് പാമ്പിന്റെ തലയില്‍ കടിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. പാമ്പിനെ പിടികൂടിയ മോഹനോട് അതിനെ വിടാന്‍ സൂര്യയും സന്തോഷും പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ മോഹന്‍ വിസമ്മതിച്ച് പാമ്പിന്റെ തല കടിച്ച് കീറുകയായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് വേര്‍പ്പെട്ട പാമ്പിന്‍ തലയുടെ ദൃശ്യങ്ങളും മൂവര്‍സംഘം ചിരിക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. 

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗസ്‌നേഹികള്‍ വിവരം വന്യജീവി ക്രൈം കണ്‍ട്രോള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മൃഗപീഡനം, വന്യമൃഗത്തെ കൊലപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതികരെ കേസെടുത്തത്.


ഷാരൂഖിന്റെ നോയിഡയിലെ കടയിലും വിചിത്രമായ കുറിപ്പുകൾ; വരികൾ പരസ്പര വിരുദ്ധം
 

Latest Videos
Follow Us:
Download App:
  • android
  • ios