സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; കർശനമായി പാലിക്കാൻ കർണാടകയിൽ ഉത്തരവ്

സ്കൂൾ ബാഗുകളുടെ ഭാരത്തിന് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ്

 

This state has passed an important mandate regarding school bag weight ppp

ബെംഗളൂരു: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്.  2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു.  സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി. 

നിലവിലെ സർക്കുലർ പ്രകാരം സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തിൽ കൂടാൻ പാടില്ല.  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകൾക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതൽ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളിൽ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയിൽ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാൽ നല്ലതെന്നും നിർദേശത്തിൽ പറയുന്നു.

ഡോ. വിപി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിയോഗിച്ച കമ്മിറ്റി 2018-19 കാലയളവിൽ റിപ്പോർട്ട് സമർപ്പിച്ചു. 

Read more:  മലപ്പുറത്തെ ചോദ്യ പേപ്പർ മോഷണം: നഷ്ടപരിഹാരം ലക്ഷങ്ങൾ, പ്രിൻസിപ്പാളും അധ്യാപകരും നൽകണം!

2019- അന്തിമ റിപ്പോർട്ട് വന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് കർണാടകട സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  ഒരു സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു അന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയത്. ഇത് ശക്തമായി നടപ്പിലാക്കണമെന്നാണ് പുതിയ ഉത്തരവ് പറയുന്നത്.  ഈ വർഷം ഏപ്രിലിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും വിദ്യാർത്ഥികൾ ദിവസവും കൊണ്ടുപോകുന്ന ഭാരമേറിയ സ്കൂൾ ബാഗുകളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഒരു മാനദണ്ഡം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios