തീയേറ്റർ, ബാറുകൾ, ജിം, ഓഡിറ്റോറിയം: എല്ലാത്തിനും പൂട്ടുവീഴും, നാളെമുതൽ തമിഴ്നാട് ലോക്ഡൗണിന് സമാനമാകും
- അടിയന്തര ഓക്സിജൻ ആവശ്യങ്ങൾക്കടക്കം 24 മണിക്കൂർ ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്
- 104 എന്ന നമ്പറിലാകും അടിയന്തര സേവനം ലഭ്യമാകുക
ചെന്നൈ: കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നാളെ മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും തമിഴ്നാട്ടിൽ നടപ്പാക്കുകയെന്ന് സർക്കാർ വ്യക്തമാക്കി. തീയേറ്റർ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവയെല്ലാം അടച്ചിടും.
കല്യാണത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകു. മരണാനന്തര ചടങ്ങിന് 25 പേർക്ക് മാത്രമാകും പങ്കെടുക്കാനാകുക. സിനിമാ ഷൂട്ടിങ്ങടക്കമുള്ളവയ്ക്കും നിയന്ത്രമേർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ ഉൾപ്പടെ ഇന്ന് സമ്പൂർണ കർഫ്യൂവാണ്. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളിലേക്ക് നാളെമുതൽ സംസ്ഥാനം കടക്കുന്നത്.
അതേസമയം കൊവിഡ് ചികിത്സാ സൗകര്യം കുട്ടാനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ഓക്സിജൻ ആവശ്യങ്ങൾക്കടക്കം 24 മണിക്കൂർ ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 104 എന്ന നമ്പറിലാകും അടിയന്തര സേവനം ലഭ്യമാകുക. സംസ്ഥാനത്ത് ഓക്സിജൻ നിർമ്മാണവും വർധിപ്പിച്ചു.