കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍ ഓഗസ്റ്റില്‍ രാജ്യത്ത് 20 ലക്ഷം കൊവിഡ് രോഗികള്‍; മുന്നറിയിപ്പുമായി രാഹുല്‍

ഈ വേഗതയിലാണ് വൈറസ് വ്യാപനം നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് പത്തോടെ ഇരുപത് ലക്ഷം കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

the number of coronavirus or COVID-19 infections in the country will breach the 20 lakh mark by August says Rahul Gandhi

ദില്ലി: കൊവിഡ് 19 പ്രതിരോധം  ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് മാസം 20 ലക്ഷം കൊവിഡ് രോഗികള്‍ ഇന്ത്യയിലുണ്ടാവുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പത്ത് ലക്ഷം രോഗികള്‍ എന്ന നില നാം പിന്നിട്ടുകഴിഞ്ഞു. ഈ വേഗതയിലാണ് വൈറസ് വ്യാപനം നടക്കുന്നതെങ്കില്‍ ഓഗസ്റ്റ് പത്തോടെ ഇരുപത് ലക്ഷം കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളോട് രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം. നേരത്തെ പത്ത ലക്ഷം രോഗികള്‍ രാജ്യത്തുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍ക്കൊണ്ടുള്ള ട്വീറ്റും രാഹുല്‍ റീ ട്വീറ്റ് ചെയ്തു. കൊവിഡ് 19 വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ മൂന്നാമതാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. അമേരിക്കയും ബ്രസീലുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. 

നേരത്തെ പ്രിയങ്കാ ഗാന്ധി ഉത്തര്‍ പ്രദേശ് ഭരണകൂടം മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയേക്കുറിച്ച് രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതായാണ് പ്രിയങ്ക ആരോപിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios