തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്, മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിലും പങ്കെടുത്തു

എംഎൽഎമാർ ഉൾപ്പടെ ഇതുവരെ ഏഴ് ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉൾപ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മന്ത്രി സെല്ലൂർ രാജു പങ്കെടുത്തിരുന്നു.

thamil nadu minister sellur raju test positive for covid 19

ചെന്നൈ: തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂർ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാർ മൂന്നായി.

എംഎൽഎമാർ ഉൾപ്പടെ ഇതുവരെ ഏഴ് ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉൾപ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മന്ത്രി സെല്ലൂർ രാജു പങ്കെടുത്തിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 4231 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 126581 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 65 മരണമുണ്ടായി. മരണസംഖ്യ 1765 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios