തെലങ്കാനയിൽ ധനമന്ത്രിക്ക് കൊവിഡ്; സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകാൻ നിർദേശം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു.

telangana finance minister harish rao tests covid 19 positive

ഹൈദരാബാദ്: തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

"കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആണ്. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. പരിശോധനയ്ക്ക് വിധേയരാകണം" മന്ത്രി ട്വീറ്റില്‍ ചെയ്തു. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു. നേരത്തെ തെലങ്കാനയിലെ നിരവധി മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios