'അരിക്കൊമ്പൻ ആരോഗ്യവാൻ'; പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്, ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്

കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. 

TamilNadu Forest Department new note on wild tusker arikkomban latest update nbu

ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല.

നേരത്തെയും അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയിൽ തുടരുകയാണ്.  36 പേരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

Also Read: ഇഞ്ചികൃഷി പതിവായി നശിപ്പിച്ചിരുന്ന അരിക്കൊമ്പന് ഇടുക്കിയില്‍ സ്മാരകം, ബാബു ചേട്ടന്‍ വേറെ ലെവലാണ്...

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios