ദേശീയ​ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. 

tamil-nadu-governor-rn-ravi-refuses-deliver-address-walks-out-national-anthem-protest

ചെന്നൈ: നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന് നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ ആർ എൻ രവി. ​തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. 

'ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയ​ഗാനം ആലപിക്കേണ്ടതുണ്ട്'- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

 

അതേ സമയം ഗവർണർ ഇറങ്ങിപ്പോയതിന് ശേഷം ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം നിയമസഭാ സ്പീക്കർ എം അപ്പാവു തമിഴിൽ വായിച്ചു. രാജ്ഭവനും തമിഴ്നാട് സർക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രം​ഗങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2022 ൽ 'ദ്രാവിഡ മോഡൽ' എന്ന പദപ്രയോഗത്തിന് പുറമെ ബിആർ അംബേദ്കർ, പെരിയാർ, സിഎൻ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ എൻ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 

2021ൽ തമിഴ്‌നാട് ഗവർണറായി ആർ എൻ രവി ചുമതലയേറ്റതു മുതൽ എംകെ സ്റ്റാലിൻ സർക്കാരുമായി ഇത്തരം വാ​ഗ്വാദങ്ങൾ നടന്നു വരികയാണ്. ​ഗവർണർ ബിജെപി വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും ബില്ലുകളും നിയമനങ്ങളും തടയുന്നുവെന്നും സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ നിയമനിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന തനിക്ക് നൽകുന്നുണ്ടെന്നും ഗവർണർ അന്ന് പ്രതികരിച്ചിരുന്നു. രാജ്ഭവനും തമിഴ്നാട് സർക്കാരും തമ്മിലുള്ള തർക്കം സുപ്രീം കോടതിയിലും രാഷ്ട്രപതി ഭവനിലും എത്തിയിരുന്നു.

കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios