തമിഴ്‍നാട് ഗവര്‍ണര്‍ക്ക് കൊവിഡ്; രാജ്‍ഭവനിലെ 87 ജീവനക്കാര്‍ക്കും രോഗം

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്‍ച മുമ്പ് രാജ്‍ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. 

Tamil nadu governor Banwarilal Purohit tested covid positive

ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ  പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഗവര്‍ണര്‍. രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ ആരോഗ്യനില തൃപ്‍തികരമായതിനാല്‍ വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. 

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്‍ച മുമ്പ് രാജ്‍ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്‍ഭവനിലെത്തി കൂടിക്കാഴ്‍ച നടത്തിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും അടക്കം രാജ്‍ഭവനിലെ 87 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇന്ന് 5875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 257613 ആയി. 98 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4132 ആയി. 

 

Latest Videos
Follow Us:
Download App:
  • android
  • ios