തമിഴ്നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി; സപ്ലിമെന്‍ററി പേപ്പറുകളിലടക്കം ഓള്‍ പാസ്

അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

Tamil Nadu cancels UG and PG exams except final semester

ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള  പരീക്ഷകൾ റദ്ദാക്കി തമിഴ്‌നാട് സര്‍‌ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
 
സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകകാരം സപ്ലിമെൻററി പേപ്പറുകളിലും ഓൾ പാസ് നല്‍കും. പരീക്ഷഫീസ് അടച്ച എല്ലാവരെയും വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം.  ഹാജർ, ഇന്‍റേണണൽ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഗ്രേഡ് നൽകുന്നത്. ഉത്തരവ് മലയാളികൾ ഉൾപ്പടെ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് ബാധിക്കുക.  

അതേ സമയം നീറ്റ്  പരീക്ഷയും ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കർ ആവശ്യപ്പെട്ടു. പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ ഇത്തവണ മെഡിക്കൽ പ്രവേശനം നടത്താൻ അനുമതി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളായി പരിഗണിക്കേണ്ട ഭൂരിഭാഗവും സ്ഥാപനങ്ങളും ക്വാറൻറീൻ കേന്ദ്രങ്ങൾ ആണ്.  പരീക്ഷ നടത്താൻ അനുയോജ്യമായ സാഹചര്യമല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios