സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കൊവിഡ്
കൊവിഡ് പ്രതിസന്ധി സംബന്ധിച്ച കേസ് നാളെ ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് ജസ്റ്റിസ് കൊവിഡ് പോസിറ്റീവായത്.
ദില്ലി: സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ് കൊവിഡ് പോസിറ്റീവായി. ജസ്റ്റിസിന്‍റെ സ്റ്റാഫിലൊരാളും കൊവിഡ് പോസിറ്റാവായിട്ടുണ്ട്. കൊവിഡില്‍ നിന്ന് രോഗമുക്തിയുടെ പാതയില്‍ ആണെങ്കിലും കുറച്ചുദിവസങ്ങള്‍ അദ്ദേഹം കോടതിയിലെത്തില്ല.
കൊവിഡ് പ്രതിസന്ധി സംബന്ധിച്ച കേസ് നാളെ ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് ജസ്റ്റിസ് കൊവിഡ് പോസിറ്റീവായത്. ഡി വൈ ചന്ദ്രചൂഡിന്‍റെ അഭാവത്തില്‍ കേസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഓക്സിജന്‍ വിതരണം സംബന്ധിച്ച് 12 അംഗ ടാസ്ക് ഫോഴ്സ് സുപ്രീം കോടതി രൂപീകരിച്ചിരുന്നു.
'വീഴ്ചയുണ്ടായി, മരണങ്ങള്‍ കേന്ദ്രത്തിന് നിഷേധിക്കാനാവില്ല'; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona