തബ്‌ലീഗ് ജമാഅത്ത് വിഷയം വർഗീയവത്കരിക്കുന്നതിനെതിരെ ഹർജി

കൊവിഡുമായി ബന്ധപ്പെടുത്തി തബ്‌ലീഗ് ജമാഅത്തിനെതിരെ വർഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്

Supreme court case tablighi jamaat covid racist attack plea

ദില്ലി: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കൊവിഡ് കേസുകളുടെ പേരിൽ വർഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി സുപ്രീം കോടതിയിൽ ഹർജി. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു.

രണ്ടാഴ്ചക്കുള്ളിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മറുപടി നൽകണം. കൊവിഡുമായി ബന്ധപ്പെടുത്തി തബ്‌ലീഗ് ജമാഅത്തിനെതിരെ വർഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

രാജ്യത്ത് ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപിച്ചതിന്റെ പ്രഭവകേന്ദ്രം തബ്‌ലീഗ് ജമാഅത്ത് ആയിരുന്നു. ഇവിടെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശ പൗരന്മാരടക്കം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തബ്‌ലീഗ് ജമാഅത്തിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios