ഇടവഴിയിൽ കുത്തിവീഴ്ത്തിയ കാളയെ സധൈര്യം നേരിട്ട് വയോധിക; അനങ്ങാൻ കഴിയാത്ത വിധം കൊമ്പിൽ പിടിത്തമിട്ടു

നിലത്തു വീണെങ്കിലും സ്ത്രീ കാളയുടെ കൊമ്പിലും വായയിലും പിടിത്തമിട്ടതോടെ കാളയ്ക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥയായി. 

Stray Bull Attacks Old Woman She Courageously Held the Bull with it's Horns video out

ദില്ലി: വിരണ്ടോടിയ കാളയുടെ ആക്രമണത്തെ സധൈര്യം നേരിടുന്ന വയോധികയുടെ ദൃശ്യം പുറത്തുവന്നു. ഇടുങ്ങിയ ഇടവഴിയിലൂടെ കുതിച്ചെത്തിയ കാള വയോധികയെ നിലത്ത് തള്ളിവീഴ്ത്തി. പക്ഷേ കൊമ്പിൽ പിടിത്തമിട്ടാണ് വയോധിക കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

ഒക്ടോബർ 30 ന് ദില്ലി-47 ലെ അയാ നഗറിലാണ് സംഭവം നടന്നത്. വയോധിക ഇടവഴിയിലൂടെ നടക്കുമ്പോൾ മുമ്പിലൊരു കാള വന്നു നിന്നു. വയോധികയെ കാള കുത്തി വീഴ്ത്തി വലിച്ചിഴച്ചു. നിലത്തു വീണെങ്കിലും സ്ത്രീ കാളയുടെ കൊമ്പും വായും കൂട്ടിപ്പിടിച്ചു. ഇതോടെ കാളയ്ക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥയായി. 

അതിനിടെ അവർ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സമീപത്തുണ്ടായിരുന്നവർ വടികളുമായി എത്തി. കാളയെ അവർ പിടികൂടുന്നതു വരെ സ്ത്രീ കാളയുടെ കൊമ്പിൽ പിടിച്ചുകൊണ്ടു നിന്നു. കാളയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റിരുന്നു.  

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. കന്നുകാലികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സംഭവത്തിൽ നടപടിയെടുക്കണമെന്ന് കമന്‍റുകളിൽ നിരവധി പേർ ആവശ്യപ്പെട്ടു. 

മേൽപ്പാല നിർമാണത്തിനിടെ 1000 കിലോ ഭാരമുള്ള കൂറ്റൻ ഗർഡർ പതിച്ചു, ബൈക്കോടിക്കുകയായിരുന്ന പൊലീസുകാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios