രാഹുൽ ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർഗെ
കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു.
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തിയ ഖർഗെ രാഹുൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു.