മോഷ്ടിക്കപ്പെട്ട ട്രാൻസ്ഫോർമറിന് പകരം പുതിയതെത്തി, 25 ദിവസത്തിന് ശേഷം യുപി ഗ്രാമത്തിൽ വെളിച്ചമെത്തി
250 കെവിഎ ട്രാൻസ്‌ഫോർമറാണ് മോഷ്ടിക്കപ്പെട്ടത്. ട്രാൻസ്‌ഫോർമറിൻ്റെ അവശിഷ്ടങ്ങൾ സമീപത്തെ വയലുകളിൽ വൈക്കോലിനടിയിൽ കണ്ട ഗ്രാമവാസികൾ ഉഗൈറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ മോഷ്ടിക്കപ്പെട്ട ട്രാൻസ്ഫോർമറിന് പകരം പുതിയ ട്രാൻസ്ഫോർമറെത്തി. ഡിസംബർ 14നാണ് ട്രാൻസ്ഫോർമർ മോഷ്ടിക്കപ്പെട്ടത്. തുടർന്ന് 25 ദിവസത്തോളം കൊടും തണുപ്പിൽ സോറാഹ ഗ്രാമം വൈദ്യുതിയില്ലാതെ കഴിഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് പുതിയ ട്രാൻസ്ഫോർമർ എത്തിക്കാൻ അധികൃതർ തയ്യാറായത്. 5000ത്തോളം വരുന്ന ഗ്രാമീണരാണ് ബുദ്ധിമുട്ടിലായത്. ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ലൈൻമാൻ നരേഷ് പാലും സംഘവും ബുധനാഴ്ച രാത്രി ഇത് സ്ഥാപിച്ചതായും ജൂനിയർ എഞ്ചിനീയർ അശോക് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Read More...മോഷണക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങി, നെയ്യാറ്റിൻകരയിൽ ബൈക്ക് മോഷണം 22കാരൻ അറസ്റ്റിൽ
250 കെവിഎ ട്രാൻസ്‌ഫോർമറാണ് മോഷ്ടിക്കപ്പെട്ടത്. ട്രാൻസ്‌ഫോർമറിൻ്റെ അവശിഷ്ടങ്ങൾ സമീപത്തെ വയലുകളിൽ വൈക്കോലിനടിയിൽ കണ്ട ഗ്രാമവാസികൾ ഉഗൈറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയില്ല. പുതിയ ട്രാൻസ്ഫോർമർ എത്തിക്കാത്തത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളടക്കം ബുദ്ധിമുട്ടി.